Tuesday, September 15, 2009

രണ്ടു ജീവിതങ്ങൾ

എന്റെ സ്വപ്നങ്ങളൂടെ ആഴം തേടി വന്ന
സഞ്ചാരിയെ പൊലെ നീ
കൂട്ടികൊണ്ടു പോയതു
വെയിൽ തിളയ്ക്കുന്ന ഒരു പകലിലേക്ക്
പക്ഷികൾ പറക്കാത്ത,
പൂവുകൾ ചിരിയ്ക്കാത്ത,ചിത്രശലഭങ്ങളും
നിറങ്ങളും ഇല്ലാത്ത
വെയിൽ മാത്രം തിളയ്ക്കുന്ന ഒരു പകൽ
മൂർത്തവും അമൂർത്തവുമായ
എന്തൊക്കെയൊ പിന്നിലേക്കു പാഞ്ഞു.
കാറ്റിൽ പിടഞ്ഞ എന്റെ ഇലതുമ്പുകളിൽ
ആരുടേയോ സ്നേഹചുംബനം...
അതും നീ തന്നെയോ.........?
അപൂർണമായ വരികൾ പോലെ
രണ്ടു ജീവിതങ്ങൾ
നമ്മൾ ജീവിതത്തിന്റെ മലകയറി
മരണത്തിന്റെ മടയിറങ്ങി
കാറ്റു വിറങ്ങലിച്ചു നിൽക്കുന്നഏതോ
താഴ്വരയിലേക്ക്
അവിടേ നിന്നും താഴേക്കു താഴേക്ക്...
ഉണർന്നപ്പോൾ ഞാനൊ....,
ആഴത്തിൽ വേരുകളറ്റു തൂങ്ങിയ ഒരു മരം.
കാറ്റടിച്ചെന്റെ ഇലകൾ കൊഴിഞ്ഞുകരിഞ്ഞുപോയി.

11 comments:

അരുണ്‍ കരിമുട്ടം said...

ദുഃഖമാണല്ലോ ശ്രീജ..
വരികളില്‍ നല്ല സാഹിത്യ വാസന:)

Anil cheleri kumaran said...

മനോഹരമായ വരികൾ.

Unknown said...

നമ്മൾ ജീവിതത്തിന്റെ മലകയറി
മരണത്തിന്റെ മടയിറങ്ങി
കാറ്റു വിറങ്ങലിച്ചു നിൽക്കുന്നഏതോ
താഴ്വരയിലേക്ക്
അവിടേ നിന്നും താഴേക്കു താഴേക്ക്...
ഉണർന്നപ്പോൾ ഞാനൊ....,
വരികളിൽ ഏറെ ആകർഷിച്ചത് ഈ വരികൾ തന്നെ.ഏതോ സ്വപനത്തിലെന്ന പൊലെ മനസ്സ് പറന്നു നടക്കുന്നു

പാവപ്പെട്ടവൻ said...

നമ്മൾ ജീവിതത്തിന്റെ മലകയറി
മരണത്തിന്റെ മടയിറങ്ങി
കാറ്റു വിറങ്ങലിച്ചു നിൽക്കുന്നഏതോ
താഴ്വരയിലേക്ക്
അവിടേ നിന്നും താഴേക്കു താഴേക്ക്...

അര്‍ത്ഥപുര്‍ണമായ വരികള്‍ മനോഹരമായ ജീവിതസ്പര്‍ശം ആശംസകള്‍

Jayesh/ജയേഷ് said...

ഇനിയും എഴുതൂ

കണ്ണനുണ്ണി said...

എന്ത് പറ്റി ഒരു നിരാശ?

ഹരീഷ് കീഴാറൂർ said...

എഴുത്ത് മുറിയാതെയും മുറിവായും ഉള്ളിൽസൂക്ഷിച്ചതിന്റെ തെളിവ് ഓരൊകവിതയിലും അടയാളപെട്ട് കിടക്കുന്നു. എല്ലാം വായിച്ചുകഴിഞ്ഞിട്ടും ഇതിലും നല്ലത് വരാനിരിക്കുന്നുവെന്ന്
അവ വിളിച്ചുപറയുന്നു.

രാജന്‍ വെങ്ങര said...

ജീവിതത്തിലായാലും,കവിതയിലായാലും,ഇങ്ങിനെ തകര്‍ന്നടിഞ്ഞു,അസ്വസ്ഥമായി,താഴേക്കു പോയാല്‍ മതിയോ?തിളക്കുന്ന വെയിലില്‍ വാടാതെ,ജീവിതത്തിന്റെ കടുംനെരിപ്പോടിലുരുകിയൊടുങ്ങാതെ..ശുഭപ്രതീക്ഷകളുടെ തള്ര്കാറ്റിലുലയട്ടെ ജീവിതവും,കവിതയും.

വയനാടന്‍ said...

വരികൾ നന്നായിരിക്കുന്നു സോദരീ..
ചിന്തകളേക്കുറിച്ചെന്തു പറയാൻ
:)

മീര അനിരുദ്ധൻ said...

കവിത നന്നായിരിക്കുന്നു.

കേട്ടോ പൂരം said...

nannayirikkunnu...