നീ എനിക്കാരായിരുന്നു...
അറിയാത്ത വഴികളിലേക്ക്
അലിവോടെ കൈ പിടിച്ചവൻ.
കാറ്റു ചുട്ടികുത്തിയ മലകളിലും
താഴ്വരകളിലും നാമലഞ്ഞു,
പിറവിയുടെ വേദന ചൂളം
കുത്തിയ രാവുകളിൽ നിന്റെ
തണലിൽ ഞാൻ മയങ്ങി.
പിന്നെ എപ്പോളോജീവിതത്തിന്റെ
ഓവുചാലിൽകളഞ്ഞുപോയതു പ്രണയം.
നെറ്റിയിലെ സിന്ദുരത്തിൽ
തിളക്കുന്നതു പ്രണയത്തിന്റെ ഒരു കടൽ.
ഒളിഞ്ഞുംതെളിഞ്ഞും പറഞ്ഞിട്ടും
നീ കാണാതെ പോയത്,
പിറവിയിലേ മരിച്ച ശിശുക്കൾ പോലെ
കിനാവുകൾ.....
മരണത്തിന്റെ മുഖമുള്ള മൌനം,
നമ്മുടെ ചില്ലകളിൽ കൂടുകൂട്ടുന്നു.
നീ എനിക്കാരാണ്.....?
ഏതോനിലാവത്തു ഹൃദയത്തിന്റെ
കുന്നിറങ്ങി പോയവൻ.............!
Subscribe to:
Post Comments (Atom)
5 comments:
നീ എനിക്കാരാണ്.....?
ഏതോനിലാവത്തു ഹൃദയത്തിന്റെ
കുന്നിറങ്ങി പോയവൻ.............!
നന്നായിരിക്കുന്നു രാധ
ഹൃദയത്തിന്റെ
കുന്നിറങ്ങി പോയവനെക്കുറിച്ച് എന്തിനിങ്ങനെ പരിതപിക്കുന്നു..
അതായത് കുന്നിറങ്ങിപ്പോയിട്ടില്ലെന്നർഥം..
ആശംസകൾ!
ആശംസകൾ.
പിന്നെ എപ്പോളോജീവിതത്തിന്റെ
ഓവുചാലിൽകളഞ്ഞുപോയതു പ്രണയം
അപ്പോള്‍ അത് പോയി ല്ലേ
കൊള്ളാം മനോഹരം
നല്ല വരികൾ.
Post a Comment