ഞരമ്പുകളുടെ ശാസ്ത്രം ഒരുനാൾ
അവളെ തോല്പിച്ചു.
കഴലും അഴലും അഴകും മറന്നു.
വിസ്മൃതിയുടെ കാറ്റിൽ ഉലഞ്ഞുകൊണ്ട്
അവൾ ഒഴുകി നീങ്ങി.
ഒരു പൊങ്ങുതടി പോലെ.
തന്നെക്കാത്തൊരു തീരമുണ്ടെന്നത്
അവൾ മറന്നു പോയിരുന്നു.
പങ്കായമില്ലാതെ ആകാശത്തേക്കും
ഭൂമിയിലേക്കും നിഴൽ തുഴഞ്ഞു.
കാറ്റൊഴുകി പരക്കുന്ന നിലാവിന്റെ വഴിയും,
നക്ഷത്രങ്ങളുടെ വയലും കടന്നു.
അടുത്തനിമിഷം ദയാരാഹിത്ത്യത്തിന്റെ
മടിയിൽ അറ്റുതെറിച്ചപ്രണയത്തിന്റെആറാംവിരൽ പോലെ...
ചുറ്റും കൂടിയവർക്കു നരച്ചഒരുചിരി കൊടുത്തു.
രാവിന്റെ,പകലിന്റെ, നരിച്ചീറു ചിറകടിക്കുന്ന
ജന്മത്തിന്റെ,തുളവീണവർത്തമാനത്തിന്റെ,
നിഴലായ് അവളൊതുങ്ങിയിട്ടും....
നാട്ടറിവുകളുടെശവപ്പായയിൽ
ലോകം അവളെ പൊതിഞ്ഞുകെട്ടി.
ആകാശം ഒരുവെളുത്തപുതപ്പുകണക്കെ
അവൾക്കുമെൽ പതിച്ചു.
അപ്പോൾ മഴയുടെ ഇരമ്പലിനൊപ്പം
അവളുടെ കിതപ്പുകേൾക്കാമായിരുന്നു.
Subscribe to:
Post Comments (Atom)
5 comments:
ഒരു ഇരുമ്പ് താക്കോൽ കിട്ടിയിരുന്നെങ്കിൽ ..
കൊള്ളാം
മ്..ഹ്... :):)
ഇതല്ല,ഇതല്ല....
ഇതിനപ്പുറമെഴുതൂ വീണ്ടും വീണ്ടും
Dear Friend
ഡിസംബര്‍ പതിനൊന്നാം തിയ്യതി രാവിലെ പത്തരക്ക് എന്‍റെ പുസ്തകം "വയനാടന്‍ രാമായണം(published by current books,thrissure,Rs.120)കവി കെ. സച്ചിദാനന്ദന്‍ പ്രകാശനം ചെയ്യുകയാണ് .കാലിക്കറ്റ് ഇന്റര്‍നാഷണല്‍ ബുക്ക് ഫയറില്‍ വെച്ചാണു(അരയിടത് പാലം മൈതാനം) പ്രകാശനം. ചടങ്ങില്‍ ഡോക്ടര്‍ രാം പുനിയനി അദ്യക്ഷത വഹിക്കും.പി .പി .സത്യന്‍ പുസ്തകം പരിചയപെടുതും.ശൈജല്‍ കെ .സി .പുസ്തകം ഏറ്റുവാങ്ങും. താങ്ങള്‍ നിര്‍ബന്ടംയും
പങ്കെടുക്കണം .
സ്നേഹപൂര്‍വ്വം,
ഡോക്ടര്‍ അസീസ് തരുവണ
9048657534
Post a Comment