Friday, September 18, 2009

താഴ്വരയുടെ സ്വപ്നം

താഴ്വര തനിയെ പറഞ്ഞു...
ഒരിക്കൽ ആ മലമുകളിലേക്ക് പോകണം,
അവിടെ നിന്ന് താഴേക്ക് നോക്കണം.
അപ്പോൾ ഒരു ദർപ്പണം പോലെ
എന്റെ മുഖം നിന്നിൽ തെളിഞ്ഞ് വരും.
അവിടെ നൃത്തം ചവിട്ടുന്ന ഉന്മാദിയായ
കാറ്റിന്റെ ചിറകിലേറി,
ഒരു തൂവൽ കണക്കേ താഴേക്ക് പറക്കണം.
കിളികളോടും ശലഭങ്ങളോടും പൂക്കളോടും
തന്റെ മോഹത്തെപറ്റി അവൾ പറഞ്ഞു.
അവയൊക്കെ പരിഹസിച്ചുകൊണ്ട്
പറന്നുപോയി.
താഴ്വര ഒരു പച്ചപ്പുതപ്പായി
മലമുകളിലേക്ക് നടക്കാൻ തുടങ്ങി.
തന്നെക്കടന്നുപോകുന്നവരുടെ കാലുകളിൽ
അവളുടെ പച്ചപ്പ് ഒട്ടിപ്പിടിച്ചു.
അവൾ ഒരു മരുഭൂമിയായി
മണ്ണിന്റെ മാറിൽ ഉറങ്ങാൻ കിടന്നു.

3 comments:

Jayesh/ജയേഷ് said...

കുറച്ച് കൂടി മിനുക്കാമായിരുന്നു, അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ..

പാവപ്പെട്ടവൻ said...

താഴ്വര ഒരു പച്ചപ്പുതപ്പായി
മലമുകളിലേക്ക് നടക്കാൻ തുടങ്ങി.
തന്നെക്കടന്നുപോകുന്നവരുടെ കാലുകളിൽ
അവളുടെ പച്ചപ്പ് ഒട്ടിപ്പിടിച്ചു.
കൊള്ളാം ഇഷ്ടപ്പെട്ടു ആശംസകള്‍

കൂട്ടുകാരൻ said...

nice one..keep it up