നിനക്കുമെനിക്കുമിടയിൽ
മഞ്ഞും മരങ്ങളും കുറിക്കുന്നുണ്ട്
കുളിരുകൾകൊണ്ടൊരു
സദിർശ്യവാചകം..
മോഹത്തിന്റെ അടഞ്ഞ
ആമുഖങ്ങളിൽ വിയർക്കുന്നുണ്ട്
വാക്കുകൾ,മുഴുവനും നിറയാനാകാതെ..
നഷ്ടപ്പെട്ട ദിനങ്ങൾക്കിടയിലെ
വിടെയോ ഒളിച്ചുകളിക്കുന്നുണ്ട്
തേച്ചുതേച്ച് അരികുപോയ
കത്തിപോലെ ജീവിതം..
പ്രതിഷേധം അറിയിക്കുന്നുണ്ട്,
കറിക്കരിയുമ്പോഴും
പുകയൂതുമ്പോഴും
അടുക്കളയുടെ കണ്ണുകൾ
ഒതുങ്ങുന്നുണ്ട് ഒരുവൾ,
അലക്കിയലക്കി നരച്ചുപോയ
പഴന്തുണിക്കെട്ടുപോലെ
കിടക്കയുടെ കോണിൽ..
ഘോഷയാത്രയായി വരുന്നുണ്ട്
അവൾക്ക് പുലർകാലസ്വപ്നങ്ങളിൽ
കുളിരുകൾകൊണ്ട്തീർത്ത
പ്രണയത്തിന്റെ സദിർശ്യവാചകം..
ഓരോ കാഴ്ച്ചകളും അർദ്ധവിരാമങ്ങളിൽ
ഒടുങ്ങേ,ഒരേ ചങ്ങലയുടെ
രണ്ടറ്റങ്ങളിൽ നമ്മെ
തളച്ചിരിക്കുന്നതാരാണ്..???
മഞ്ഞും മരങ്ങളും കുറിക്കുന്നുണ്ട്
കുളിരുകൾകൊണ്ടൊരു
സദിർശ്യവാചകം..
മോഹത്തിന്റെ അടഞ്ഞ
ആമുഖങ്ങളിൽ വിയർക്കുന്നുണ്ട്
വാക്കുകൾ,മുഴുവനും നിറയാനാകാതെ..
നഷ്ടപ്പെട്ട ദിനങ്ങൾക്കിടയിലെ
വിടെയോ ഒളിച്ചുകളിക്കുന്നുണ്ട്
തേച്ചുതേച്ച് അരികുപോയ
കത്തിപോലെ ജീവിതം..
പ്രതിഷേധം അറിയിക്കുന്നുണ്ട്,
കറിക്കരിയുമ്പോഴും
പുകയൂതുമ്പോഴും
അടുക്കളയുടെ കണ്ണുകൾ
ഒതുങ്ങുന്നുണ്ട് ഒരുവൾ,
അലക്കിയലക്കി നരച്ചുപോയ
പഴന്തുണിക്കെട്ടുപോലെ
കിടക്കയുടെ കോണിൽ..
ഘോഷയാത്രയായി വരുന്നുണ്ട്
അവൾക്ക് പുലർകാലസ്വപ്നങ്ങളിൽ
കുളിരുകൾകൊണ്ട്തീർത്ത
പ്രണയത്തിന്റെ സദിർശ്യവാചകം..
ഓരോ കാഴ്ച്ചകളും അർദ്ധവിരാമങ്ങളിൽ
ഒടുങ്ങേ,ഒരേ ചങ്ങലയുടെ
രണ്ടറ്റങ്ങളിൽ നമ്മെ
തളച്ചിരിക്കുന്നതാരാണ്..???
No comments:
Post a Comment