Tuesday, January 12, 2010

ഒഴുക്കിനൊപ്പം....

ഉപമയോ ഉല്പ്രേക്ഷയോ ഇല്ലാത്ത
സന്ധിയോ സമാസമൊ ഇല്ലാത്ത നിന്നെ പറ്റി,
ഒരു കവിതയുടെ വയലോരത്തെ കാക്കപ്പൂവായ
അവളെ പറ്റി....
പറിച്ചെറിയാൻപറ്റാത്ത നിലപാടുകളിൽ
അടിത്തൂൺ പറ്റിയ പിതാവിനെപറ്റി,

ആകാശത്തിന്റെ നീലിമ എന്നും കരളിൽ
സുക്ഷിച്ച അമ്മയെപറ്റി...
ആദ്യമായി നക്ഷത്രങ്ങളെ കാട്ടിത്തന്ന രാവിനെപറ്റി,
ജീവിതം നീരുവാറ്റി ഉപേക്ഷിച്ച പ്രണയത്തിന്റെ
ശരീരത്തെപറ്റി..
എന്നെ വായിക്കുമ്പോൾ നവരസങ്ങളാൽ
തിളങ്ങുന്ന വായനക്കാരെപറ്റി,
എന്നോടൊപ്പം നടന്നുമടുത്ത വർഷങ്ങളെപ്പറ്റി...
ഒന്നുംപറയാൻഇപ്പോൾനേരമില്ല.
റോടിൽ ആർക്കോ അപകടം പറ്റിയിരിക്കുന്നു.
മാംസം തുളച്ചുഎല്ലുകൾ പുറത്തിറങ്ങിയ
അയാളുടെ കരച്ചിൽ കാണാൻ എന്തൊരുഭക്തജനപ്രവാഹം...?
അയാൾമരിക്കുന്നതു കാണാൻഞാനും അക്കൂട്ടത്തിൽ കൂടട്ടെ.
“ഒഴുക്കിനൊപ്പം തുഴയ്യ് നീയെന്നു“ ഇപ്പോഴും
അദ്ദേഹം പറഞ്ഞതേയുള്ളു.

5 comments:

Deepa Bijo Alexander said...

ഒഴുക്കിനൊപ്പം നീന്താം.."കൗതുകക്കാഴ്ചകൾ" മൊബെയിൽ കാമറയിൽ പകർത്തി യൂട്യൂബിൽ അപ്‌ലോഡ്‌ ചെയ്താൽ കുറച്ചു കൂടി ആഘോഷമാകാം..അല്ലേ..? കവിത കാണിച്ച കാഴ്ചകൾ വേദനിപ്പിക്കുന്നു. നല്ല വരികൾ.

ശ്രീ said...

നന്നായിട്ടുണ്ട്

Vinodkumar Thallasseri said...

എവിടെയൊക്കെയോ കൊള്ളുന്നുണ്ട്‌.

Unknown said...

കൊള്ളാം മാഷേ,

ഈ ബ്ലൊഗിലും നോക്കുമല്ലോ..
ജോയിന്‍ ചെയ്യുമല്ലോ..!!
പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!

http://tomskonumadam.blogspot.com/

http://entemalayalam1.blogspot.com/

Nation First Media Pvt. Ltd. said...

ഒഴുക്കിനൊപ്പം എന്നതാണു പ്രായോഗികം. നിസ്സഹായത നമ്മെ ചുറ്റിവരിയുമ്പൊൾ