Friday, January 22, 2010

പാർട്ടീഷൻ

ഒരേ നൊമ്പരത്തിന്റെ ഇടനാഴിയിൽ
രണ്ടുപേർ കണ്ടുമുട്ടി.
പ്രണയിച്ചു.
വിവാഹം കഴിച്ചു.
രണ്ടു കുട്ടികൾ പിറന്നു.
എപ്പോളോ പ്രണയത്തിനു പാർട്ടീഷൻ നടന്നു.
അവന്റെപ്രണയം അവനും,
അവളുടെ പ്രണയം അവൾക്കും.
അവന്റെ പ്രണയം മറ്റൊരുവളായി മാറി.
അവളുടെതു ഒന്നുമല്ലാതെയും.
കുഞ്ഞുങ്ങൾ ദയനീയമായ രണ്ടു പ്രണയചിഹ്നങ്ങളും?

3 comments:

Hari said...

ഒരേ നൊമ്പരത്തിന്റെ ഇടനാഴിയിൽ
രണ്ടുപേർ കണ്ടുമുട്ടി.
പ്രണയിച്ചു...
വിവാഹം കഴിച്ചില്ല..
പാര്ട്ടീഷന് കഴിഞ്ഞു
അവളുടെ പ്രണയം മറ്റൊരുവനും
അവന്റെ പ്രണയം അവനും മാത്രം...

samyogee said...

പ്രണയികളെ ഉപേക്ഷിച്ച്‌ പ്രണയം പിണങ്ങിപ്പോകുമ്പൊഴാണ്‌ പാർട്ടീഷ്യൻ ഉണ്ടാകുന്നത്‌. അതിനു മുമ്പ്‌ പ്രണയം നമ്മോട്‌ പരിഭവിക്കുന്നുണ്ടാകും. പ്രണയത്തിന്റെ ആ പരിഭവം കേൾക്കണം

സാമൂസ് കൊട്ടാരക്കര-Samus Kottarakara said...

good