ഓർമ്മകൾ നിറഞ്ഞു പെയ്തൊരാ യുഗാന്ത സന്ധ്യയിൽ
നമ്മൾ രണ്ടു പൂമരങ്ങളായ് ജനിച്ചു ഭുമിയിൽ
എത്രപേരു വന്നു നമ്മൾ തൻ തണൽ കൊതിച്ചവർ
എത്ര ക്രൂരനീതികൾക്കു മൂകസാക്ഷിയായി നാം
ഋതുക്കളായുരുണ്ടു കാലചക്രവും, ദിനങ്ങളും
പൂക്കളായ് കൊഴിഞ്ഞു,നമ്മൾ കണ്ടതെത്ര ജീവിതം
നോക്കി നിൽപ്പു ഭുമിയിൽ കനത്ത മത്സരങ്ങളെ
ഇണ്ടലൊടെ കണ്ടുനിൽക്കെ നെഞ്ചമാശ്വസിചുപൊയ്
കോമരങ്ങൾ തുള്ളിയാർത്തുറഞ്ഞിടുന്ന ജീവിതം
വേണ്ട വേണ്ട പൂമരങ്ങളായ് ജനിപ്പതെ സുഖം
Friday, July 18, 2008
Subscribe to:
Post Comments (Atom)
3 comments:
ഇഷ്ടപ്പെട്ടു.....പക്ഷെ കൂടുതൽ ഇഷ്ടപ്പെട്ടത് `ഉത്തരം' ആണ്......
പൂമരങ്ങളായി വീണ്ടും ജനിക്കാം ഈ ഭൂമ്മിയില്
നല്ല കവിത;
ഋതുക്കളായുരുണ്ടു കാലചക്രവും, ദിനങ്ങളും
പൂക്കളായ് കൊഴിഞ്ഞു,നമ്മൾ കണ്ടതെത്ര ജീവിതം
ആ രണ്ടാമത്തെ കോമ ഇല്ലെങ്കിലും കുഴപ്പമില്ലെന്നു തോന്നുന്നു.
കാണല്‍ ഇത്തിരി കൂടുതലാണല്ലേ...
ആശംസകള്‍!
Post a Comment