Monday, July 28, 2008

സമസ്യ

ചിലതു മുന്നോട്ട്‌
ചിലതു പിന്നോട്ട്‌
ചിലതു വലത്തോട്ട്‌
ചിലതു ഇടത്തോട്ട്‌
മുന്നിലെക്കുള്ള ദൂരം സമം
പിന്നിലെക്കുള്ള ദൂരം
പാതിയുറക്കത്തിൽ കണ്ട സ്വപ്നം
പകൽ വെളിച്ചത്തിലെ സത്യം
കാലം ചുവരിൽ തൂങ്ങുന്ന
ഘടികാരത്തിനുള്ളിൽ കിതക്കുന്നു
അതോ കുതിക്കുന്നുവൊ ..........
സംശയം ഇപ്പോളും ബാക്കി
ഞാൻ ഇന്നും ജീവിച്ചിരിക്കുന്നുവൊ!

2 comments:

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

അനൂപ്‌ കോതനല്ലൂര്‍ said...

സംശയം ഇപ്പോളും ബാക്കി
ഞാൻ ഇന്നും ജീവിച്ചിരിക്കുന്നുവൊ
അല്ല ചില്ലപ്പോ എനിക്കും എന്നെകുറിച്ച് അങ്ങനെ തോന്നാറുണ്ട്