Wednesday, July 30, 2008

നക്ഷത്ര ഗീതകം

ഒറ്റക്കണ്ണു തിരുമ്മികൊണ്ട്‌-
ചുണ്ടിൽ വിളറിയപുഞ്ചിരിയോടെ
ഏതൊ വിരഹിണി, വ്യഥയുടെ
രാവിന്നറുതി കൊതിച്ചു വരുന്നതുപൊലെ
നിത്യനഭസിൽ നിൽക്കുകയാണീ നക്ഷത്രം
ദൂരെ കാനന കന്യക രാവിൻ
വാതിൽ പടിയിൽ കാവലിരുന്നൊരു
വ്യഥിതനിലാവിൻ നെഞ്ചിന്നുള്ളിൽ
മന്മദകാവ്യം കോറിരസിച്ചേൻ!
അഴലിന്നാഴകടലുകൽ നീന്തി
കുളിരുറയുന്നൊരു തീരമണഞ്ഞ്‌
പുലരിചിരിക്കും യാമം കാത്ത്‌
ധ്യാനം കൊള്ളുകയാണീ താരം,
മോഹമനോഹരയാമം പോയി
ഗതകാലത്തിൻ സ്മരണകൾ കരളിൽ
തരിവള ചിതറി,പുഞ്ചിരിയേകി
പരിഭവമിഴിനീർ തൂകി ചുണ്ടിൽ
വേപത്തിൻ മൃദു കമ്പനമായി
കാഞ്ചന വെയിലിന്നഴകിൽ നമ്മൾ
സ്വപനം കണ്ടു പറന്നു നടന്നൊരു
നാളുകളെന്നോ പോയി മറഞ്ഞേൻ!
കാലത്തിൻ വിരൽത്തുമ്പേറ്റയ്യൊ
താരകൾ തന്നുടെ സ്വപ്നം പിടയെ
വാതിലിനോരം ചാരി വാനിൽ
വാർമതി വീണ്ടും നിന്നു ചിരിച്ചു
നെഞ്ചിൽ മോഹം പനിനീർമ്മലരായ്‌
വീണ്ടും പൂത്തു വിടർന്നീടുമ്പോൾ
നക്ഷത്രങ്ങൾ പുഞ്ചിരിതൂകി
വ്യഥിതം ഇരുളിന്നറുതി കൊതിക്കെ
പുലരിവിരിഞ്ഞു നിറുകയിൽ മഞ്ഞിൻ
കണികകൾ വീണു തുടിച്ചേൻ
നെറ്റിയിൽദിനകര തിലകമണിഞ്ഞൊരു
ഹരിത മദാലസ സ്വപ്നം പോലെ
വാനിൽ താരകൾ മിഴികൾ ചിമ്മി
വാർമതി വീണ്ടും നിന്നു ചിരിച്ചു!

8 comments:

Ranjith chemmad / ചെമ്മാടൻ said...

നന്നായിരിക്കുന്നു!
ആശംസകള്‍..

sv said...

ഇഷ്ടായി...

നന്മകള്‍ നേരുന്നു

siva // ശിവ said...

ആകാശത്തെ താരകങ്ങള്‍ ഇതൊക്കെ അറിയുന്നുണ്ടാവുമോ...

ഫസല്‍ ബിനാലി.. said...

കൊള്ളാം, ആശംസകള്‍

മാണിക്യം said...

"നെറ്റിയിൽദിനകര തിലകമണിഞ്ഞൊരു
ഹരിത മദാലസ സ്വപ്നം പോലെ
വാനിൽ താരകൾ മിഴികൾ ചിമ്മി
വാർമതി വീണ്ടും നിന്നു ചിരിച്ചു!"

തുടരട്ടെ ചിരി..:)
സ്നേഹാശംസകളോടെ
മാണിക്യം

നിലാവര്‍ നിസ said...

വായനാ സുഖമുള്ള കവിത..
വീണ്ടും എഴുതുക
ആശംസകള്‍.

smitha adharsh said...

നന്നായിരിക്കുന്നു കേട്ടോ.പുലരി ചിരിക്കുമ്പോള്‍ ധ്യാനം കൊള്ളുന്ന തരം ഉണ്ടല്ലേ...?

Mahi said...

നല്ല ഒഴുക്കുണ്ട്‌