Saturday, December 15, 2007

വേണുഗായകന്‍

ഞാന്‍ തിരയുന്നു നീലനിലാവിലെന്‍
നിദ്രതന്‍ നിഗൂഢമേഘങ്ങള്‍
കാലത്തിന്‍ പീലി വിടര്‍ത്താടുമോര്‍മ്മകള്‍
നീള്‍മിഴിത്തുമ്പില്‍ തുളുമ്പെ
ഏതോ കിനാവിന്റെ നൊമ്പരപ്പാടുമായ്
കാര്‍മുകില്‍ വാനില്‍ പിടയ്ക്കെ
ആരേ വരുന്നുവെന്‍ ഓമനപ്പീലികള്‍
പൊട്ടിച്ചെടുക്കാന്‍ പതുങ്ങി
മെല്ലെ കിതക്കുന്നു ഉള്ളം നടുങ്ങുന്നു
നോവുന്നു പീലികള്‍ പോകെ
ആരേ കവര്‍ന്നതെന്‍ വര്‍ണങ്ങളെന്നുഞാന്‍
മെല്ലെത്തിരിഞ്ഞു നോക്കുമ്പോള്‍
കഷ്ടം ഞാന്‍ കണ്ടതെന്‍ പീലികള്‍ ചൂടിയ
പൊന്‍‌വേണു ഗായകനല്ലോ

4 comments:

Sanal Kumar Sasidharan said...

അടക്കത്തോടെ മനോഹരമായി എഴുതിയിരിക്കുന്നു.
:)

സണ്ണിക്കുട്ടന്‍ /Sunnikuttan said...

Welcome

:)

ഏ.ആര്‍. നജീം said...

സ്വാഗതം ബൂലോകത്തേയ്ക്ക്...
തുടരുക ഇത്തരം മനോഹര കവിതകളായും കഥകളായും ....

ശ്രീ said...

നന്നായിരിക്കുന്നു...

സ്വാഗതം.

:)