Monday, December 28, 2009

മിന്നാമിനുങ്ങ്

കുരുക്കുത്തിമുല്ലകൾ പൂക്കുന്നരാവിൽ
താരകക്കുഞ്ഞിന്റെ തൊട്ടിലാം വാനം.
ഇരുളിന്റെ നിഴലുകൾ നിർമമം നിൽക്കെ,
പേടിയാലുള്ളിൽ പാലകൾ പൂക്കെ,
ചിന്തകൾ പോലും പനിച്ചു വിറക്കെ,
കണ്ണിമ ചിമ്മാതെ പുഞ്ചിരിപോലെ
ആരെവരുന്നു ?കൊണ്ടുപോയാക്കാം
വീടിൻപടിയോളം പെണ്ണെ എന്നോതി.
അച്ചനാകാമതു,സോദരനാകാം.
താലിച്ചരടിൽ കൊരുത്തവനാകാം.
മെല്ലെത്തിരിയവെ തുള്ളുന്നു നെഞ്ചം
മറ്റാരുമല്ലത്....മിന്നാമിനുങ്ങി.

6 comments:

ജീവിതം said...

ചെറിയ വെളിചത്തുരുത്തുകളാണു നമ്മളെ എപ്പോഴും മുന്നോട്ട്‌ നയിക്കുന്നത്‌......

ജീവിതം said...

ചെറിയ വെളിചത്തുരുത്തുകളാണു നമ്മളെ എപ്പോഴും മുന്നോട്ട്‌ നയിക്കുന്നത്‌......

jayanEvoor said...

കൊണ്ടുപോയാക്കാം
വീടിൻപടിയോളം പെണ്ണെ എന്നോതി....

മിന്നാമിനുങ്ങികള്‍ പൂത്ത മലഞ്ചെരിവിലൂടെ,
മഴ പെയ്തു തോര്‍ന്നൊരു രാവില്‍ നടന്നതോര്‍മ്മ വന്നു.

ആശംസകള്‍!

ഭൂതത്താന്‍ said...

വെളിച്ചത്തിന്റെ ചെറു തുരുത്ത് തേടിയുള്ള യാത്ര ഇഷ്ടമായി .....

ഓ.ടോ:ഇതും ഒന്ന് ചൊല്ലി റെക്കോര്‍ഡ്‌ ചെയ്യാന്‍ മോഹം ...നോക്കാട്ടെ

ഭൂതത്താന്‍ said...

വെളിച്ചത്തിന്റെ ചെറു തുരുത്ത് തേടിയുള്ള യാത്ര ഇഷ്ടമായി .....

ഓ.ടോ:ഇതും ഒന്ന് ചൊല്ലി റെക്കോര്‍ഡ്‌ ചെയ്യാന്‍ മോഹം ...നോക്കാട്ടെ

Unknown said...

good